പടിയിറങ്ങുന്നു..... അധ്യാപന അനുഭവങ്ങളുടെ ആദ്യ ഗഡു പകർന്നു തന്ന വിദ്യാലയത്തിൽ നിന്നും.. ഇനിയും വിശാലമായ, ഇതിലും ആർദ്രമായ പാഠങ്ങളിലെ ഏടുകളിലേക്ക്.... അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ച പ്രതീക്ഷിച്ച പോലെ ഏറെ വൈകാരികം ആയിരുന്നു. ആഴ്ചയിലെ ആദ്യ ദിവസം (15/08/23)ന്സ്കൂ ളിൽ സ്വാതന്ത്ര്യദിനാഘോഷവും പുതുതായി പണി കഴിച്ച ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനവും ആയിരുന്നു. ഉത്ഘാടനം ചെയ്യാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവന്‍കുട്ടി എത്തുന്നതിനാൽ വിപുലമായ മുന്നൊരുക്കം നടത്തിയിരുന്നു. രാവിലെ 8 30 ന് തന്നെ സ്കൂളിൽ എത്തി. സ്വാതന്ത്ര്യദിന ഘോഷയാത്ര കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും തിരികെ സ്കൂളിലേക്കും ഉണ്ടായിരുന്നു. SPC, NCC, JRC, Scout എന്നിവയുടെ ഭാഗമായ കുട്ടികളുൾപ്പെടെ മുന്നൂറോളം കുട്ടികൾ ഘോഷയാത്രയില്‍ അണിനിരന്നു. കുട്ടികളെ നിയന്ത്രിച്ചും ഗതാഗതം നിയന്ത്രിച്ചും ഘോഷയാത്രയോടൊപ്പം നടന്നു. പത്തരയോടെ ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. ശേഷം മന്ത്രിയെ വരവേറ്റു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പായസം വിതരണവും ഉണ്ടായിരുന്നു. ചൊവ്വാഴ്ച KPSTA യുടെ ക്വി...