Posts

Showing posts from July, 2022

25/07/22 to 29/07/22

Image
 25/07/2022 ന് innovative lesson plan പ്രകാരം game ലൂടെ ഒന്‍പതാം ക്ലാസില്‍ ഒരു ലെസൺ പഠിപ്പിച്ചു. ആവശ്യത്തിന് ചാര്‍ട്ട് കാര്‍ഡുകളും മറ്റ് സാമഗ്രികളും ഉള്‍പ്പെടെ നല്ല തയാറെടുപ്പോടെയാണ് ക്ലാസിലേക്ക് പോയത്. കുട്ടികള്‍ക്ക് ഇഷ്ട്ടപെട്ടു. ആശയം നന്നായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. രണ്ട് പീരിയഡുകളിൽ തുടർച്ചയായി ക്ലാസ് ലഭിച്ചതിനാൽ അനുബന്ധ പാഠ്യഭാഗവും കൂടി പഠിപ്പിക്കാൻ സാധിച്ചു. ഒന്‍പതിൽ ഒരു അധ്യായം പൂര്‍ത്തിയാക്കി. റിവിഷൻ ക്ലാസ് എടുത്ത ശേഷം അടുത്ത ആഴ്ച Achievement test ഉണ്ടാകും എന്ന് അറിയിച്ചു. രാസബന്ധനം എന്ന അധ്യായം ആയി ബന്ധപ്പെട്ട ആശയങ്ങള്‍ ഉൾപ്പെടുത്തി തയ്യാറാക്കിയ ചില ട്രോളുകൾ ICT ഉപയോഗിച്ച് കാണിച്ച് കൊടുത്തു. അതിലൂടെ ആശയങ്ങളും സംവദിച്ചു. കുട്ടികള്‍ക്ക് ട്രോളുകൾ ഇഷ്ട്ടപെട്ടു. അവസാനം കുട്ടികൾ എല്ലാരും ചേര്‍ന്ന് കൈ അടിച്ചത് വളരെ സന്തോഷം തോന്നിച്ചു. എട്ടിലും കൂടുതൽ പാഠ ഭാഗങ്ങൾ ഈ ആഴ്ച എടുക്കാൻ സാധിച്ചു. ടെസ്റ്റ് പേപ്പർ നടത്തി.     സ്കൂളിൽ ഒരു ഇരുനില കെട്ടിടം ബലക്ഷയം വന്നതുമായി ബന്ധപ്പെട്ട് ചില ഡിവിഷനുകൾ മറ്റുള്ളവയിൽ ലയിപ്പിച്ചു. അതിനാൽ എനിക്ക് ഉണ്ടായിരുന്ന 8C യിലേക്ക് 8 A ല...

18/07/22 to 22/07/22

Image
 18/07/2022 തിങ്കള്‍ സ്കൂളിന് അവധി ആയിരുന്നു. സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് പനി ബാധിച്ച് അകലത്തിൽ മരണപ്പെട്ടു. കുട്ടിയുടെ ആദര സൂചകമായി ഹെഡ്മാസ്റ്റർ സ്കൂളിന് അന്നേ ദിവസം അവധി പ്രഖ്യാപിച്ചു. അധ്യാപക വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. അതിനാൽ തിരികെ പോയി.  പിന്നീട് ഉള്ള ദിവസങ്ങളില്‍ ഫ്രീ പീരിയഡുകളിൽ ക്ലാസുകൾ ലഭിച്ചതിനാൽ ലെസണുകൾ ഏഴ്‌ എണ്ണം ഈ ആഴ്ച എടുക്കാൻ സാധിച്ചു. Model based ആയും രണ്ട് ക്ലാസുകൾ എടുത്തു. ചൊവ്വാഴ്ച ക്ലാസ് നിരീക്ഷണത്തിന് ആയി കോളേജില്‍ നിന്നും ഫിസിക്കല്‍ സയന്‍സ് അധ്യാപിക വന്നിരുന്നു. എട്ടാം ക്ലാസില്‍ സംയുക്തങ്ങൾ എന്ന പാഠ ഭാഗമാണ് എടുത്തത്. അധ്യാപികയിൽ നിന്നും നല്ല അഭിപ്രായവും നിര്‍ദേശങ്ങളും ലഭിച്ചു.     22/07/22 വെള്ളിയാഴ്ച മുതൽ മൂന്ന്‌ ദിവസം സ്കൂളില്‍ വച്ച് സംസ്ഥന കായിക മേള നടക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച പല ജില്ലകളിലും നിന്നുള്ള കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. ഗ്രൌണ്ടിൽ മത്സരങ്ങള്‍ നടന്നു. അച്ചടക്കവും ആയി ബന്ധപ്പെട്ട് കൂടുതൽ ചുമതലകള്‍ ഉണ്ടായിരുന്നു. ഇടവേള സമയങ്ങളിലും മറ്റും സ്കൂൾ കുട്ടികൾ ഗ്രൗണ്ടില്‍ പ്ര...

11 July to 15 July ( Second week)

Image
 സ്കൂളിനോട് വൈകാരികമായും കര്‍മ്മ പരമായും കൂടുതൽ അടുത്തു. അധ്യാപകര്‍ എല്ലാരും വളരെ നല്ല രീതിയില്‍ ആണ് സമീപിക്കുന്നത്. അവരില്‍ ഒരാൾ തന്നെ ആയി കണക്കാക്കുന്നു എന്നത് പലപ്പോഴും ആശ്വാസം തോന്നിയിട്ടുണ്ട്. ലെസൺ  പ്ലാൻ വായിച്ചു നോക്കി ആവശ്യമായ നിര്‍ദേശങ്ങളും ചില പ്രോത്സാഹനങ്ങളൂം എല്ലാം നല്‍കുന്നുണ്ടായിരുന്നു. കുട്ടികളും കഴിഞ്ഞ ആഴ്ചത്തെ അപരിചിതത്വം മാറി കൂടുതൽ സ്നേഹത്തോടെ ഇടപെടുന്നുണ്ടായിരുന്നു. ഫ്രീ പീരിയഡുകളിൽ വിവിധ ക്ലാസുകളില്‍ പോകേണ്ടി വരാറുണ്ട്. അതുവഴി കൂടുതൽ കുട്ടികളുമായി ഇടപെടുന്നുണ്ട്.  ക്ലാസുകളുടെയും കുട്ടികളുടെയും വൈവിധ്യം മനസ്സിലാക്കാൻ കഴിഞ്ഞു. ഫ്രീ പീരിയഡുകളിൽ രസതന്ത്രം അധ്യാപകർ മുമ്പ് പഠിപ്പിച്ച് കഴിഞ്ഞ ഭാഗങ്ങൾ ചർച്ച ചെയ്യുകയും ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും ആണ് ചെയുന്നത്. എന്റെ 8C, 9C ക്ലാസ്കളിലായി ഈ ആഴ്ച അഞ്ച് പീരിയഡാണ് ലഭിച്ചത്‌. അതോടെ ആകെ പഠിപ്പിച്ച് തീർക്കാൻ കഴിഞ്ഞ LP എട്ട് ആയി.        സ്കൂൾ ഹെഡ് മാസ്റ്ററുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലകർക്കായി ഒരു മീറ്റിംഗ് ബുധനാഴ്ച ഉണ്ടായിരുന്നു. ക്ലാസുകളിൽ കൃത്യമായി കുട്ടികളുടെ അച്ചടക്കം ഉറപ്പ് വരുത്ത...

Teaching Practice Phase II

Image
            G. H. S. S KILIMANOOR                 (04/07/22 - 08/07/22)      അഞ്ച് വര്‍ഷം പഠിച്ച സ്കൂളിൽ ഒരു അധ്യാപക വേഷത്തിൽ തിരിച്ച് എത്താന്‍ സാധിച്ചു എന്ന സന്തോഷത്തോടെ ആണ് ഗവ. എച്ച്. എസ്സ്. എസ്സ് കിളിമാനൂരിൽ ആദ്യ ദിവസം ചുവടു വച്ചത്‌. രാവിലെ തന്നെ പ്രധാന അധ്യാപകന്‍ സുരേഷ് കുമാര്‍ സാറീനെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ലൈബ്രറി യില്‍ ആണ് ഞങ്ങൾക്ക് സ്ഥല സൗകര്യം ഒരുക്കിയത്. ലൈബ്രറി റൂം തന്നെ ആണ് കൗൺസിലിങ്ങിന് വേണ്ടിയും ഉപയോഗിക്കുന്നത്. അതിനാൽ സ്ഥല പരിമിതി ഉണ്ടായിരുന്നു. സ്കൂളിൽ ഒരുപാട്‌ ഡിവിഷനുകൾ ഉള്ളതിനാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും മറ്റൊരു സ്ഥലം നമുക്ക് നൽകാൻ നിര്‍വാഹം ഇല്ലായിരുന്നു. എന്നിരുന്നാലും സംതൃപ്തമായ സൗകര്യങ്ങള്‍ ഞങ്ങൾക്ക് ലൈബ്രറി റൂമിൽ ഉണ്ടായിരുന്നു.       ആദ്യ ദിവസം (04/07/22) ന് ഇടവേള ക്ക് ശേഷം ഉള്ള പീരിയഡിലാണ് time table  തരുന്നത്. 9C, 8C ഡിവിഷനുകളിൽ രസതന്ത്രം ആണ് എനിക്ക് പഠിപ്പിക്കാനായി അനുവദിച്ചു തന്നത്. നാലാം പീരിയഡിൽ 9C യില്‍ ആയിരുന...