Posts

Showing posts from August, 2022

Last week

Image
  പടിയിറങ്ങുന്നു..... അധ്യാപന അനുഭവങ്ങളുടെ ആദ്യ ഗഡു പകർന്നു തന്ന വിദ്യാലയത്തിൽ നിന്നും.. ഇനിയും വിശാലമായ, ഇതിലും ആർദ്രമായ  പാഠങ്ങളിലെ ഏടുകളിലേക്ക്....      അധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ച പ്രതീക്ഷിച്ച പോലെ ഏറെ വൈകാരികം ആയിരുന്നു. ആഴ്ചയിലെ ആദ്യ ദിവസം (15/08/23)ന്സ്കൂ ളിൽ സ്വാതന്ത്ര്യദിനാഘോഷവും പുതുതായി പണി കഴിച്ച ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനവും ആയിരുന്നു. ഉത്ഘാടനം ചെയ്യാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവന്‍കുട്ടി എത്തുന്നതിനാൽ വിപുലമായ മുന്നൊരുക്കം നടത്തിയിരുന്നു. രാവിലെ 8 30 ന് തന്നെ സ്കൂളിൽ എത്തി. സ്വാതന്ത്ര്യദിന ഘോഷയാത്ര കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെയും തിരികെ സ്കൂളിലേക്കും ഉണ്ടായിരുന്നു. SPC, NCC, JRC, Scout എന്നിവയുടെ ഭാഗമായ കുട്ടികളുൾപ്പെടെ മുന്നൂറോളം കുട്ടികൾ ഘോഷയാത്രയില്‍ അണിനിരന്നു. കുട്ടികളെ നിയന്ത്രിച്ചും ഗതാഗതം നിയന്ത്രിച്ചും ഘോഷയാത്രയോടൊപ്പം നടന്നു. പത്തരയോടെ ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. ശേഷം മന്ത്രിയെ വരവേറ്റു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പായസം വിതരണവും ഉണ്ടായിരുന്നു.    ചൊവ്വാഴ്ച KPSTA യുടെ ക്വി...

08/08/2022 to 12/08/2022

Image
    നാലാം സെമസ്റ്ററിന്റെ ഭാഗമായുള്ള മുപ്പത് ലെസൺ പ്ലാനുകളും നാല് teacher observations ഈ ആഴ്ചയോടെ പൂര്‍ത്തിയായി.  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഒരു ദിവസം രസതന്ത്ര ലാബില്‍ കൊണ്ട് വന്ന് ക്ലാസ് എടുത്തു. ലാബില്‍ വരാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തുഷ്ടരായിരുന്നു.  പരമാവധി പരീക്ഷണങ്ങൾ കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. ഒന്‍പതാം ക്ലാസില്‍ Diagnostic test നടത്തി. ചോദ്യങ്ങള്‍ പ്രിന്റ് എടുത്ത് നല്‍കി കുട്ടികളുടെ ഉത്തരം ആ കടലാസ്സില്‍ തന്നെ രേഖപ്പെടുത്തി വാങ്ങി. Diagnostic chart പൂര്‍ത്തിയാക്കി analysis ചെയതു അടുത്ത ആഴ്‌ചയില്‍ remedial ക്ലാസിന് ആവശ്യമായ ഭാഗം കണ്ടെത്തി.       പതിവ് ഉച്ചഭക്ഷണ വിതരണ ചുമതലകളും അച്ചടക്ക ചുമതലകളും ഉണ്ടായിരുന്നു. അതിനു പുറമേ, വ്യാഴാഴ്ച അധ്യാപകര്‍ക്ക് മീറ്റിംഗ് നടക്കുന്ന സമയം ക്ലാസുകളില്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ കുട്ടികൾ ക്ലാസില്‍ അനാവശ്യമായി ഇറങ്ങി നടക്കുന്നത് ഒഴിവാക്കാൻ ആയി എല്ലാ അധ്യാപക വിദ്യാര്‍ത്ഥികളും ഓരോ കെട്ടിടത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ കായിക അധ്യാപിക നിര്‍ദേശിച്ചു. പത്താം ക്ലാസുകൾ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തിന്റെ അച്ചടക്ക ...

01/08/22 to 06/08/22

Image
 01/08/2022 തിങ്കള്‍ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം NSS യുണിറ്റ് നേതൃത്വം നല്‍കിയ exhibition ഉണ്ടായിരുന്നു. ഒഴിവ് സമയത്ത്‌ സന്ദര്‍ശിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങളും കുട്ടികൾ തന്നെ തയ്യാര്‍ ചെയ്ത സോപ്പ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് മുതലായവയും വില്‍പനയ്ക്ക് ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങി കുട്ടികളുടെ പരിശ്രമത്തിന് പ്രോത്സാഹനം നല്‍കി.  വെള്ളിയാഴ്ച നടത്തിയ ക്ലാസ് ടെസ്റ്റിന്റെ പേപ്പർ എട്ടാം ക്ലാസിൽ വിതരണം ചെയ്തു. കുട്ടികള്‍ക്ക് സംതൃപ്തമായ മാര്‍ക്ക് ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസില്‍ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. വൈകുന്നേരം അവസാന പീരിയഡിൽ തന്നെ ഉത്തര കടലാസ് മൂല്യനിര്‍ണ്ണയം നടത്തി നല്‍കി. കുട്ടികള്‍ക്ക് പൊതുവെ മാര്‍ക്ക് കുറവ് ആയിരുന്നു. ചോദ്യം ശരാശരിക്ക് മുകളില്‍ പ്രയാസമായിരുന്നു എന്നാണ്‌ കുട്ടികൾ മാര്‍ക്ക് കുറയാന്‍ കാരണം ആയി ചൂണ്ടിക്കാട്ടിയത്. എന്നിരുന്നാലും കുട്ടികളുടെ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിൽ സംഭവിച്ച കുറവ് ആണ് മാര്‍ക്ക് കുറയാന്‍ കാരണം ആയി ഞാൻ മനസ്സിലാക്കിയത്. ഒരുപാട്‌ കാര്യങ്ങൾ ചെയത് തീർക്കാൻ സാധിച്ച ദിവസം എന്ന നിലയില്‍ തിങ്കളാഴ്ച വളരെ സംതൃപ്തമായ ദിവസം ആയിരുന്നു.    കന...