01/08/22 to 06/08/22
01/08/2022 തിങ്കള്‍ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം NSS യുണിറ്റ് നേതൃത്വം നല്കിയ exhibition ഉണ്ടായിരുന്നു. ഒഴിവ് സമയത്ത് സന്ദര്‍ശിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങളും കുട്ടികൾ തന്നെ തയ്യാര്‍ ചെയ്ത സോപ്പ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് മുതലായവയും വില്പനയ്ക്ക് ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങി കുട്ടികളുടെ പരിശ്രമത്തിന് പ്രോത്സാഹനം നല്കി.
വെള്ളിയാഴ്ച നടത്തിയ ക്ലാസ് ടെസ്റ്റിന്റെ പേപ്പർ എട്ടാം ക്ലാസിൽ വിതരണം ചെയ്തു. കുട്ടികള്‍ക്ക് സംതൃപ്തമായ മാര്‍ക്ക് ഉണ്ടായിരുന്നു. ഒന്‍പതാം ക്ലാസില്‍ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. വൈകുന്നേരം അവസാന പീരിയഡിൽ തന്നെ ഉത്തര കടലാസ് മൂല്യനിര്‍ണ്ണയം നടത്തി നല്കി. കുട്ടികള്‍ക്ക് പൊതുവെ മാര്‍ക്ക് കുറവ് ആയിരുന്നു. ചോദ്യം ശരാശരിക്ക് മുകളില്‍ പ്രയാസമായിരുന്നു എന്നാണ് കുട്ടികൾ മാര്‍ക്ക് കുറയാന്‍ കാരണം ആയി ചൂണ്ടിക്കാട്ടിയത്. എന്നിരുന്നാലും കുട്ടികളുടെ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിൽ സംഭവിച്ച കുറവ് ആണ് മാര്‍ക്ക് കുറയാന്‍ കാരണം ആയി ഞാൻ മനസ്സിലാക്കിയത്. ഒരുപാട് കാര്യങ്ങൾ ചെയത് തീർക്കാൻ സാധിച്ച ദിവസം എന്ന നിലയില്‍ തിങ്കളാഴ്ച വളരെ സംതൃപ്തമായ ദിവസം ആയിരുന്നു.
കനത്ത മഴയെ തുടർന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച എട്ട്, ഒന്‍പത് ക്ലാസില്‍ ഓരോ പീരിയഡ് ലഭിച്ചു. ഒരു teaching aid കുട്ടികളെ കാണിക്കാൻ വേണ്ടി തയ്യാറാക്കിയത് കൊണ്ട് വന്നിരുന്നു. അത് കുട്ടികളില്‍ കൗതുകവും പഠന താല്പര്യവും കൂട്ടി.
വെള്ളിയാഴ്ച പ്രാദേശികമായി ബസ് സമരം ഉണ്ടായിരുന്നു. അതിനാൽ എല്ലാ ക്ലാസിലും കുട്ടികൾ കുറവ് ആയിരുന്നു. പുതിയ പാഠ ഭാഗങ്ങൾ പഠിപ്പിക്കാതെ പഠിപ്പിച്ച ഭാഗങ്ങളിലെ പ്രധാനപെട്ട ആശയങ്ങളെ ചർച്ച ചെയതൂ. ഒരു പത്താം ക്ലാസ്സില്‍ ഒരു പീരിയഡ് പഠിപ്പിക്കാന്‍ അവസരം കിട്ടി. രസതന്ത്രം രണ്ടാം അധ്യായത്തില്‍ നിന്നും ചില കണക്കുകൾ ചെയ്യാൻ പറഞ്ഞു കൊടുത്തു. കുട്ടികൾ നല്ല അച്ചടക്കത്തോടെ ശ്രദ്ധിച്ച് മനസ്സിലാക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി മുതൽ സയന്‍സ് ക്ലബ് ഉത്ഘാടന പരിപാടികൾ ഉണ്ടായിരുന്നു. ഫിസിക്കല്‍ സയന്‍സ് അധ്യാപിക ദീപ ടീച്ചർ ആണ് സയന്‍സ് ക്ലബ് കോർഡിനേറ്റർ. സ്കൂൾ ഡെപ്യൂട്ടി എച്ച്. എം ഡോ. അനില്‍കുമാര്‍ സർ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ശ്രീ. നജീം സുല്‍ത്താന്‍ ക്ലാസ് നയിച്ചു. സയന്‍സ് വിഭാഗം അധ്യാപക പരിശീലകർ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു.
അടിയന്തര സാഹചര്യങ്ങളെ തുടർന്ന് ഞങ്ങള്‍ക്ക് വിശ്രമത്തിന് അനുവദിച്ച ലൈബ്രറി മുറി ക്ലാസ് റൂം ആക്കി മാറ്റിയതിനു തുടർന്ന് ഞങ്ങളുടെ സ്ഥലം നഷ്ടപെട്ടു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട കെട്ടിടത്തിലെ ഒരു ക്ലാസ് ഞങ്ങള്‍ക്ക് സ്റ്റാഫ് റൂം ആയി തന്നു. പുരുഷഅധ്യാപകരും ഈ കെട്ടിടത്തിലെ തന്നെ മറ്റൊരു ക്ലാസ് റൂമിലേക്ക് മാറി.
ജൂലൈ 18 ന് സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെ തുടർന്ന് അവധി ആയിരുന്നതിനു പകരം ആയി ഈ ആഴ്ചയിലെ ശനിയാഴ്ച സ്കൂളിൽ പ്രവര്‍ത്തി ദിവസം ആയിരിക്കും എന്ന് അറിയിച്ചു. തിങ്കളാഴ്ചത്തെ ടൈം ടേബിള്‍ പ്രകാരമാണ് ശനിയാഴ്ച ക്ലാസ് ഉണ്ടായിരുന്നത്. ഈ ആഴ്ചയിലും പതിവ് അച്ചടക്ക ചുമതലകളും ഉച്ചഭക്ഷണ വിതരണ ചുമതലകളും നിര്‍വ്വഹിച്ചു. നാലാം സെമസ്റ്റർ അധ്യാപക പരിശീലനം ആയി ബന്ധപ്പെട്ട 90% പ്രവർത്തനങ്ങളും രണ്ടാഴ്ച ബാക്കി നില്‍ക്കേ തന്നെ ചെയത് തീര്‍ക്കാന്‍ സാധിച്ചത് വളരെ ആശ്വാസകരമായി കരുതുന്നു.
Comments
Post a Comment