11 July to 15 July ( Second week)

 സ്കൂളിനോട് വൈകാരികമായും കര്‍മ്മ പരമായും കൂടുതൽ അടുത്തു. അധ്യാപകര്‍ എല്ലാരും വളരെ നല്ല രീതിയില്‍ ആണ് സമീപിക്കുന്നത്. അവരില്‍ ഒരാൾ തന്നെ ആയി കണക്കാക്കുന്നു എന്നത് പലപ്പോഴും ആശ്വാസം തോന്നിയിട്ടുണ്ട്. ലെസൺ  പ്ലാൻ വായിച്ചു നോക്കി ആവശ്യമായ നിര്‍ദേശങ്ങളും ചില പ്രോത്സാഹനങ്ങളൂം എല്ലാം നല്‍കുന്നുണ്ടായിരുന്നു. കുട്ടികളും കഴിഞ്ഞ ആഴ്ചത്തെ അപരിചിതത്വം മാറി കൂടുതൽ സ്നേഹത്തോടെ ഇടപെടുന്നുണ്ടായിരുന്നു. ഫ്രീ പീരിയഡുകളിൽ വിവിധ ക്ലാസുകളില്‍ പോകേണ്ടി വരാറുണ്ട്. അതുവഴി കൂടുതൽ കുട്ടികളുമായി ഇടപെടുന്നുണ്ട്.  ക്ലാസുകളുടെയും കുട്ടികളുടെയും വൈവിധ്യം മനസ്സിലാക്കാൻ കഴിഞ്ഞു. ഫ്രീ പീരിയഡുകളിൽ രസതന്ത്രം അധ്യാപകർ മുമ്പ് പഠിപ്പിച്ച് കഴിഞ്ഞ ഭാഗങ്ങൾ ചർച്ച ചെയ്യുകയും ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും ആണ് ചെയുന്നത്. എന്റെ 8C, 9C ക്ലാസ്കളിലായി ഈ ആഴ്ച അഞ്ച് പീരിയഡാണ് ലഭിച്ചത്‌. അതോടെ ആകെ പഠിപ്പിച്ച് തീർക്കാൻ കഴിഞ്ഞ LP എട്ട് ആയി.

       സ്കൂൾ ഹെഡ് മാസ്റ്ററുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലകർക്കായി ഒരു മീറ്റിംഗ് ബുധനാഴ്ച ഉണ്ടായിരുന്നു. ക്ലാസുകളിൽ കൃത്യമായി കുട്ടികളുടെ അച്ചടക്കം ഉറപ്പ് വരുത്തണം എന്നും പാഠം സമയ ബന്ധിതമായി പഠിപ്പിച്ച് തീര്‍ക്കണം എന്നും ഹെഡ് മാസ്റ്റര്‍ നിര്‍ദേശിച്ചു. ഉച്ച ഭക്ഷണ വിതരണത്തിനും സ്കൂൾ അച്ചടക്കത്തിനും ഉള്ള ചുമതലകളിൽ സ്കൂൾ അധ്യാപകരോട് ഒപ്പം ഞങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തുമെന്നും അറിയിച്ചു. മീറ്റിംഗിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ അനില്‍കുമാര്‍ സർ, സ്റ്റാഫ് സെക്രട്ടറി ഉന്മേഷ് സർ, സീനിയര്‍ അധ്യാപകന്‍ ഇസ്ഹാഖ് സർ എന്നിവർ പങ്കെടുത്തു. " നിങ്ങൾ അധ്യാപക വിദ്യാര്‍ത്ഥികള്‍ ആയിരിക്കുന്നത് നിങ്ങളുടെ കോളേജില്‍ ആണെന്നും ഇവിടെ നിങ്ങൾ അധ്യാപകര്‍ തന്നെ ആണെന്നും" ഹെഡ് മാസ്റ്റർ പറഞ്ഞത് കൂടുതൽ ആത്മവിശ്വാസം നല്‍കി. 15/07/22 വെള്ളി സ്കൂളിൽ 'ആര്‍ത്തവ കാലത്തെ ശുചിത്വം' എന്ന വിഷയത്തിൽ ഒരു സെമിനാര്‍ ഉണ്ടായിരുന്നു. അതിനോട് അനുബന്ധിച്ച ചുമതലകള്‍ നിര്‍വഹിച്ചു. ആഴ്ചയിലെ എല്ലാ ദിവസവും ഉച്ചഭക്ഷണ വിതരണ ചുമതല ഉണ്ടായിരുന്നു.

     


 


    കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ സുഗമമായി അധ്യാപനം മുന്നോട്ട് കൊണ്ടു പോകാനും സ്കൂൾ പ്രവര്‍ത്തനങ്ങളില്‍ കൂടുതൽ വ്യാപൃതനാകാനും കഴിഞ്ഞു.

Comments

Popular posts from this blog