Teaching Practice Phase II


            G. H. S. S KILIMANOOR 

               (04/07/22 - 08/07/22)



     അഞ്ച് വര്‍ഷം പഠിച്ച സ്കൂളിൽ ഒരു അധ്യാപക വേഷത്തിൽ തിരിച്ച് എത്താന്‍ സാധിച്ചു എന്ന സന്തോഷത്തോടെ ആണ് ഗവ. എച്ച്. എസ്സ്. എസ്സ് കിളിമാനൂരിൽ ആദ്യ ദിവസം ചുവടു വച്ചത്‌. രാവിലെ തന്നെ പ്രധാന അധ്യാപകന്‍ സുരേഷ് കുമാര്‍ സാറീനെ നേരില്‍ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ലൈബ്രറി യില്‍ ആണ് ഞങ്ങൾക്ക് സ്ഥല സൗകര്യം ഒരുക്കിയത്. ലൈബ്രറി റൂം തന്നെ ആണ് കൗൺസിലിങ്ങിന് വേണ്ടിയും ഉപയോഗിക്കുന്നത്. അതിനാൽ സ്ഥല പരിമിതി ഉണ്ടായിരുന്നു. സ്കൂളിൽ ഒരുപാട്‌ ഡിവിഷനുകൾ ഉള്ളതിനാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും മറ്റൊരു സ്ഥലം നമുക്ക് നൽകാൻ നിര്‍വാഹം ഇല്ലായിരുന്നു. എന്നിരുന്നാലും സംതൃപ്തമായ സൗകര്യങ്ങള്‍ ഞങ്ങൾക്ക് ലൈബ്രറി റൂമിൽ ഉണ്ടായിരുന്നു.


      ആദ്യ ദിവസം (04/07/22) ന് ഇടവേള ക്ക് ശേഷം ഉള്ള പീരിയഡിലാണ് time table  തരുന്നത്. 9C, 8C ഡിവിഷനുകളിൽ രസതന്ത്രം ആണ് എനിക്ക് പഠിപ്പിക്കാനായി അനുവദിച്ചു തന്നത്.

നാലാം പീരിയഡിൽ 9C യില്‍ ആയിരുന്നു ആദ്യ ക്ലാസ്. 46 കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെ പരിചയപ്പെട്ടു. ശേഷം 8C യിലും ആദ്യ ദിവസം തന്നെ പീരിയഡ് ഉണ്ടായിരുന്നു.നല്ല അച്ചടക്ക ശീലരായ കുട്ടികളെ ആയിരുന്നില്ല അഭിമുഖീകരിക്കേണ്ടി വന്നത്. എന്നിരുന്നാലും പതിയെ അനുകൂലമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു. തുടര്‍ന്നുള്ള ക്ലാസ് കളില്‍ കുട്ടികൾ കൂടുതൽ അച്ചടക്കവും പഠന താല്‍പര്യവും കാണിച്ചു. മൂന്ന്‌ ലെസ്സൺ പ്ലാനുകൾ മാത്രം ആണ് ഈ ആഴ്ച പൂര്‍ത്തിയാക്കാൻ സാധിച്ചത്. 07/07/22 വ്യാഴാഴ്ച കോളേജില്‍ നിന്നും Observation ന് അധ്യാപിക വന്നിരുന്നു. പരീക്ഷണം ഉള്‍പ്പെട്ട ക്ലാസ് ആയിരുന്നു. ക്ലാസിനെ പറ്റി നല്ല പ്രതികരണം അധ്യാപികയിൽ നിന്നും ലഭിച്ചു.




       ഫ്രീ പീരിയഡുകളിൽ  മറ്റ് ക്ലാസ്സുകളിൽ പോകാൻ ഉള്ള ചുമതല എല്ലാ ദിവസവും കിട്ടിയിരുന്നു. ഞാൻ പഠിപ്പിക്കാൻ ഇല്ലാത്ത, എട്ട് ഒന്‍പത് പത്ത് ക്ലാസുകളിൽ പോകേണ്ടി വന്നിരുന്നു. കൂടുതൽ കുട്ടികളെ പരിചയപെടാൻ ഉപകരിച്ചു. പത്താം ക്ലാസില്‍ പഠിപ്പിക്കുന്നത് വ്യക്തിപരമായി എനിക്ക് കൂടുതൽ ഇഷ്ടം ആണ്‌. അതിനാൽ അതിനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം അനുഭവപ്പെട്ടു.



  അധിക ചുമതലയായി ഉച്ച ഭക്ഷണ വിതരണം എല്ലാ ദിവസങ്ങളിലും ചെയ്തിരുന്നു. കൂടാതെ Discipline cell ന്റെ ഭാഗമായി 07/07 ന് അച്ചടക്കത്തിന്റെ ചുമതലയും ഉണ്ടായിരുന്നു. രാവിലെ സ്കൂളിൽ എത്തി സ്കൂളിന് മുന്നിലെ തിരക്ക് നിയന്ത്രിച്ചു. വൈകിട്ട് സ്കൂൾ സമയത്തിന് ശേഷം കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനുള്ള ചുമതല ഉണ്ടായിരുന്നു. രണ്ടാം ഷിഫ്റ്റ്‌ ബസ് വരുന്നത് വരെ സ്കൂളിൽ നില്‍ക്കണം ആയിരുന്നു. ജൂലൈ 6 മുതൽ മറ്റൊരു BEd കോളേജില്‍ നിന്നുള്ള അധ്യാപക വിദ്യാര്‍ത്ഥികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവരോടൊപ്പം സഹകരിച്ച് പ്രവർത്തനങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ ഉന്മേഷ് സർ, ദീപ ടീച്ചർ എന്നിവരുടെ ക്ലാസുകൾ ആണ് ഞാൻ എടുക്കുന്നത്. അതിനാൽ അവരുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കാൻ സാധിച്ചു. മറ്റ് അധ്യാപകരും വളരെ നല്ല രീതിയില്‍ ഞങ്ങളോട് ഇടപെടുന്നുണ്ടിയിരുന്നു. Gents സ്റ്റാഫ് റൂമിൽ ഞങ്ങൾക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അധ്യാപകര്‍ വാഗ്ദാനം ചെയതു. അവരുടെ  ഊഷ്മളമായ സമീപനം പലപ്പോഴും സന്തോഷം ഉണര്‍ത്തി. മനോഹരമായ ആദ്യ ആഴ്ച എന്ന് തന്നെ വിലയിരുത്താവുന്ന അനുഭവങ്ങൾ ആണ് ആദ്യ ദിവസങ്ങൾ സമ്മാനിച്ചത്.

Comments

Popular posts from this blog