25/07/22 to 29/07/22
25/07/2022 ന് innovative lesson plan പ്രകാരം game ലൂടെ ഒന്‍പതാം ക്ലാസില്‍ ഒരു ലെസൺ പഠിപ്പിച്ചു. ആവശ്യത്തിന് ചാര്‍ട്ട് കാര്‍ഡുകളും മറ്റ് സാമഗ്രികളും ഉള്‍പ്പെടെ നല്ല തയാറെടുപ്പോടെയാണ് ക്ലാസിലേക്ക് പോയത്. കുട്ടികള്‍ക്ക് ഇഷ്ട്ടപെട്ടു. ആശയം നന്നായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. രണ്ട് പീരിയഡുകളിൽ തുടർച്ചയായി ക്ലാസ് ലഭിച്ചതിനാൽ അനുബന്ധ പാഠ്യഭാഗവും കൂടി പഠിപ്പിക്കാൻ സാധിച്ചു. ഒന്‍പതിൽ ഒരു അധ്യായം പൂര്‍ത്തിയാക്കി. റിവിഷൻ ക്ലാസ് എടുത്ത ശേഷം അടുത്ത ആഴ്ച Achievement test ഉണ്ടാകും എന്ന് അറിയിച്ചു. രാസബന്ധനം എന്ന അധ്യായം ആയി ബന്ധപ്പെട്ട ആശയങ്ങള്‍ ഉൾപ്പെടുത്തി തയ്യാറാക്കിയ ചില ട്രോളുകൾ ICT ഉപയോഗിച്ച് കാണിച്ച് കൊടുത്തു. അതിലൂടെ ആശയങ്ങളും സംവദിച്ചു. കുട്ടികള്‍ക്ക് ട്രോളുകൾ ഇഷ്ട്ടപെട്ടു. അവസാനം കുട്ടികൾ എല്ലാരും ചേര്‍ന്ന് കൈ അടിച്ചത് വളരെ സന്തോഷം തോന്നിച്ചു. എട്ടിലും കൂടുതൽ പാഠ ഭാഗങ്ങൾ ഈ ആഴ്ച എടുക്കാൻ സാധിച്ചു. ടെസ്റ്റ് പേപ്പർ നടത്തി.
സ്കൂളിൽ ഒരു ഇരുനില കെട്ടിടം ബലക്ഷയം വന്നതുമായി ബന്ധപ്പെട്ട് ചില ഡിവിഷനുകൾ മറ്റുള്ളവയിൽ ലയിപ്പിച്ചു. അതിനാൽ എനിക്ക് ഉണ്ടായിരുന്ന 8C യിലേക്ക് 8 A ലെ പതിനഞ്ചു കുട്ടികൾ പുതിയതായി വന്നു ചേര്‍ന്നു. പരീക്ഷക്ക് അവര്‍ക്ക് പ്രത്യേകം ചോദ്യം നല്‍കി.
ഉച്ചഭക്ഷണ വിതരണ ചുമതല എല്ലാ ദിവസവും ഉണ്ടായിരുന്നു. അച്ചടക്ക ചുമതലകളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ സ്കൂൾ ഗേറ്റിനു മുന്നില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റും ഏർപ്പെട്ടു. വെള്ളിയാഴ്ച കൂടുതൽ സമയം രസതന്ത്ര ലാബില്‍ ചെലവഴിച്ചു. ക്ലാസില്‍ കൂടുതൽ പരീക്ഷണങ്ങൾ ഈ ആഴ്ചയിൽ കാണിച്ചിരുന്നു. അടുത്ത ആഴ്ച എടുക്കേണ്ട ക്ലാസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ലാബിൽ ചെയത് നോക്കി.
Comments
Post a Comment