18/07/22 to 22/07/22
18/07/2022 തിങ്കള്‍ സ്കൂളിന് അവധി ആയിരുന്നു. സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് പനി ബാധിച്ച് അകലത്തിൽ മരണപ്പെട്ടു. കുട്ടിയുടെ ആദര സൂചകമായി ഹെഡ്മാസ്റ്റർ സ്കൂളിന് അന്നേ ദിവസം അവധി പ്രഖ്യാപിച്ചു. അധ്യാപക വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. അതിനാൽ തിരികെ പോയി. പിന്നീട് ഉള്ള ദിവസങ്ങളില്‍ ഫ്രീ പീരിയഡുകളിൽ ക്ലാസുകൾ ലഭിച്ചതിനാൽ ലെസണുകൾ ഏഴ് എണ്ണം ഈ ആഴ്ച എടുക്കാൻ സാധിച്ചു. Model based ആയും രണ്ട് ക്ലാസുകൾ എടുത്തു. ചൊവ്വാഴ്ച ക്ലാസ് നിരീക്ഷണത്തിന് ആയി കോളേജില്‍ നിന്നും ഫിസിക്കല്‍ സയന്‍സ് അധ്യാപിക വന്നിരുന്നു. എട്ടാം ക്ലാസില്‍ സംയുക്തങ്ങൾ എന്ന പാഠ ഭാഗമാണ് എടുത്തത്. അധ്യാപികയിൽ നിന്നും നല്ല അഭിപ്രായവും നിര്‍ദേശങ്ങളും ലഭിച്ചു.
22/07/22 വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം സ്കൂളില്‍ വച്ച് സംസ്ഥന കായിക മേള നടക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച പല ജില്ലകളിലും നിന്നുള്ള കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. ഗ്രൌണ്ടിൽ മത്സരങ്ങള്‍ നടന്നു. അച്ചടക്കവും ആയി ബന്ധപ്പെട്ട് കൂടുതൽ ചുമതലകള്‍ ഉണ്ടായിരുന്നു. ഇടവേള സമയങ്ങളിലും മറ്റും സ്കൂൾ കുട്ടികൾ ഗ്രൗണ്ടില്‍ പ്രവേശിച്ചു കായിക മേളയ്ക്ക് തടസം സൃഷ്ടിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധ സ്കൂള്‍ അധികൃതര്‍ ചെലുത്തി. അതിന്റെ ഭാഗമായി ദിവസത്തില്‍ ഉടനീളം വിവിധ അച്ചടക്ക ചുമതലകള്‍ നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് ക്ലബിന്റ ഭാഗമായി കുട്ടികളുടെ അഭിനയ മത്സരം, ചാന്ദ്രദിന ക്വിസ് മുതലായ മത്സരങ്ങളും ഈ ആഴ്‌ചയില്‍ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.
Comments
Post a Comment